This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്റ്ററും പൊള്ള്യൂക്‌സും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്റ്ററും പൊള്ള്യൂക്‌സും

Castor & Pollux

കാസ്റ്ററും പൊള്ള്യൂക്‌സും-ശില്‌പം

ഗ്രീക്കു പുരാണ കഥാപാത്രങ്ങള്‍. സ്യൂസ്‌ ദേവന്‍ ഒരു അരയന്നത്തിന്റെ രൂപത്തില്‍ ലീഡായുമായി ഇണചേരുകയും തത്‌ഫലമായി ലീഡാ രണ്ടു മുട്ടയിടുകയും അവ വിരിഞ്ഞ്‌ കാസ്റ്ററും പൊള്ള്യൂക്‌സും അവരുടെ സഹോദരിമാരായ ഹെലനും (ഹെലന്‍ ഒഫ്‌ ട്രായ്‌) ക്ലൈറ്റംനെസ്‌റ്റ്രയും ജനിക്കുകയും ചെയ്‌തുവെന്നാണ്‌ കഥ. എന്നാല്‍ അവര്‍ സ്യൂസിന്റെ മക്കളല്ലെന്നും ലീഡായുടെ ഭര്‍ത്താവായ തിന്റാറിയുസിന്റെ മക്കളാണെന്നും ഒരു പാഠമുണ്ട്‌. കാസ്റ്റര്‍ തിന്റാറിയൂസിന്റെ പുത്രനാണെന്നും പൊള്ള്യൂക്‌സ്‌ സ്യൂസ്‌ ദേവന്റെ പുത്രനാണെന്നും മറ്റൊരഭിപ്രായഗതിയുമുണ്ട്‌.

കാസ്റ്ററും പൊള്ള്യൂക്‌സും തികഞ്ഞ കായികാഭ്യാസ വിദഗ്‌ധരായി തീര്‍ന്നു. കാസ്റ്റര്‍ കുതിര സവാരിയിലും പൊള്യൂക്‌സ്‌ മുഷ്‌ടി യുദ്ധത്തിലും അദ്വിതീയരായി. "ഡയസ്‌കുറി' (Dioscuri) എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.

സ്യൂസിന്റെ പുത്രനായ പൊള്ള്യൂക്‌സിന്‌ അമരത്വം സിദ്ധിച്ചിരുന്നു. എന്നാല്‍ ഇഡാസ്‌, ലിന്‍സ്യുസ്‌ എന്നിവരുമായുള്ള യുദ്ധത്തില്‍ കാസ്റ്റര്‍ കൊല്ലപ്പെട്ടു. സഹോദരന്റെ മരണത്തില്‍ ദുഃഖാര്‍ത്തനായ പൊള്ള്യൂക്‌സ്‌ മരിക്കുവാന്‍ ആഗ്രഹിച്ചു. പൊള്ള്യൂക്‌സിന്റെ സഹോദരസ്‌നേഹത്തില്‍ മതിപ്പു തോന്നിയ സ്യൂസ്‌ രണ്ടുപേരെയും ഒരുമിപ്പിക്കുകയും സ്വര്‍ഗപാതാളങ്ങളില്‍ ഇടവിട്ടു ജീവിക്കുവാന്‍ അനുവദിക്കുകയും ചെയ്‌തു. പിന്നീട്‌ അവര്‍ ജെമിനി നക്ഷത്രവ്യൂഹത്തിന്റെ ഭാഗമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍